ഇടുക്കി: ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി ഇ എം അഗസ്തി വാക്കുപാലിച്ചു.  മണിയോട് 20000 വോട്ടിന് തോറ്റാൽ താൻ പിറ്റേദിവസം തന്നെ മൊട്ടയടിക്കും എന്ന വാക്കാണ് അഗസ്തി പാലിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൊട്ടയടിച്ച ശേഷം തന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ച അഗസ്തി കുറിച്ചത് വാക്കുകൾ പാലിക്കാനുള്ളതാണ് എന്നാണ്.   ഉടുമ്പൻചോലയിൽ ഫലം വന്നപ്പോൾ അഗസ്തിക്കെതിരെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം എം മണി 38,305 വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 


Also Read: Bomb Explosion: ഐസ്ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; സഹോദരങ്ങളായ കുട്ടികൾക്ക് പരിക്ക്
 


 



ഏതാണ്ട് എട്ടു റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ഇരുപത്തിയയ്യായിരത്തിലധികം വോട്ടിന് എംഎം മണി ലീഡ് ചെയ്യുകയായിരുന്നു.  അതുകൊണ്ടുതന്നെ അന്തിമ ഫലം വരുന്നതിന് മുൻപെ പരാജയം സമ്മതിച്ച് താൻ തല മൊട്ടയടിക്കുമെന്ന് അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.  എന്നാൽ തന്റെ സുഹൃത്തുകൂടിയായ അഗസ്തി നല്ല മത്സരമാണ് കാഴ്ചവച്ചതെന്നും മൊട്ടയടിക്കേണ്ട ആവശ്യം ഇല്ലെന്നും മാണി ആശാൻ പ്രതികരിച്ചിരുന്നു. 


എന്നാൽ വെല്ലുവിളി പ്രകാരം വാക്ക് താൻ പാലിക്കുമെന്ന് അഗസ്തി പറഞ്ഞിരുന്നു.  96 ലെ തന്റെ കന്നി നിയമസഭാ പോരാട്ടത്തിൽ എംഎം മാണി പരാജയപ്പെട്ടത് ഈ അഗസ്തിയോടായിരുന്നു.  മാത്രമല്ല 2016 ൽ വെറും 1109 വോട്ടുകളായിരുന്നു മാണിയുടെ ഭൂരിപക്ഷം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.