തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. മുന്നണിയോഗം ചേർന്ന് തുടർ സമരരീതി തീരുമാനിക്കും. കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേസമയം, ബജറ്റ് സംബന്ധിച്ച് നിയമസഭയിൽ നിലപാട് വ്യക്തമാക്കാൻ ഒരുങ്ങുകയാണ് സിപിഐ.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാവിലെ കോൺ​ഗ്രസ് നേതൃത്വത്തില്‍ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ മുന്നണിയോഗം യുഡിഎഫിന്റ തുടര്‍ സമര രീതികളും തീരുമാനിക്കും. ജനങ്ങളെ പിഴിയുന്ന ബജറ്റാണ് ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്.


ഡീസലിനും പെട്രോളിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതും, മദ്യവില വർധിപ്പിച്ചതും, ഭൂമിയുടെ അടസ്ഥാന വില വില 20 ശതമാനം വർധിപ്പിച്ചതിനുമെതിരെ ശക്തമായ സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. നിയമസഭയില്‍ ബജറ്റ് ചർച്ചയാകുമ്പോൾ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തും.


ALSO READ: KN Balagopal: നികുതിയും സെസും കൂട്ടാൻ കാരണം അസാധാരണ സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ


ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റിനെ ഒരു കാരണവശാലും പിന്തുണയ്ക്കാൻ കഴിയില്ല എന്ന നിലപാടാണ് ഈ വിഷയത്തിൽ പ്രതിപക്ഷത്തിനുള്ളത്. സഭയിൽ ബജറ്റിനെതിരെതിരെ കണക്കുകൾ നിരത്തിയും, ഓരോ കാര്യങ്ങളായി എണ്ണിപ്പറഞ്ഞുമാകും പ്രതിപക്ഷം ഭരണപക്ഷത്തെ എതിര്‍ക്കുക. നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം.


ഇത്തവണത്തെ ബജറ്റിൽ എൽഡിഎഫിനുള്ളിലും പ്രതിഷേധമുണ്ടെന്നാണ് വ്യക്തമാകുന്നത്. നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറല്ലെങ്കിലും മുന്നണിയോഗത്തിൽ അവർ അത് വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ. ഡീസലിനും പെട്രോളിനും ഏർപ്പെടുത്തിയ രണ്ട് രൂപ സെസ് സർക്കാരിന് ഗുണം ചെയ്യില്ല എന്ന നിലപാടാണ് ഭൂരിഭാ​ഗം നേതാക്കൾക്കും ഉള്ളത്.


സിപിഐയുടെ നിലപാട് നിയമസഭയിൽ വ്യക്തമാക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ എന്ത് നിലപാടാകും സഭയില്‍  സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്. പ്രതിഷേധങ്ങൾ ശക്തമാകുകയാണെങ്കിൽ ഇന്ധന വിലയില്‍ ഏർപ്പടുത്തിയ രണ്ട് രൂപ സെസ് ഒരു രൂപയായി കുറയ്ക്കാനും സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.