തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റിന്റെ മൂന്ന് കവാടങ്ങളും ഉപരോധിക്കുന്നത്. അഴിമതിയില്‍ കുളിച്ച പിണറായി സര്‍ക്കാരിന് പ്രകൃതി പോലും എതിരാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനാലാണ് മഴ മാറി തങ്ങള്‍ക്ക് പരിപാടി നടത്താന്‍ സാധിച്ചതെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. 'കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ലഭിച്ച വന്‍ ഭൂരിപക്ഷം സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതികരണമാണ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയിലും കനത്ത മഴയായിരുന്നു. യുഡിഎഫിന്റെ സമരപരിപാടി എന്താകുമെന്ന ആശങ്ക പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രകൃതി പോലും പിണറായിയുടെ സര്‍ക്കാരിന് എതിരാണെന്നതിന് തെളിവാണ് മഴ തോര്‍ന്ന് നമുക്ക് ഭംഗിയായി പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചത്' എംഎം ഹസ്സന്‍ പറഞ്ഞു.


ALSO READ: Congress: കോൺഗ്രസ് നേതാക്കൾ ഡല്‍ഹിയ്ക്ക്, സംഘടന വിഷയങ്ങൾ പരിഹരിക്കൽ മുഖ്യ അജണ്ട


കേരളത്തില്‍ ഇതുവരെ രണ്ട് അഴിമതി കേസുകളില്‍ മാത്രമാണ് അന്തിമ വിധി ഉണ്ടായിട്ടുള്ളതെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ആദ്യത്തേത് ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ ആയിരുന്നു. രണ്ടാമത്തേത് മാസപ്പടി വിവാദത്തിൽ ആണെന്നും എൻകെ പ്രേമചന്ദ്രൻ പറ‍ഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.