തിരുവനന്തപുരം; തുടർച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യുഡിഎഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. തൃക്കാക്കരയിലെ വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് വരും കാലത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ കോണ്‍ഗ്രസിന് ഒരേയൊരു ലീഡറെയുള്ളൂ. അത് കെ. കരുണാകരനാണ്.  അതിന് പകരം വയ്ക്കാനുള്ള ആളല്ല ഞാന്‍. ക്യാപ്റ്റന്‍, ലീഡര്‍ പോലുള്ള കെണികളില്‍ വീഴില്ല. കൂട്ടായ നേതൃമാണ് തൃക്കാക്കരയിലെ വിജയത്തിന് പിന്നിലെന്നും  വി ഡി സതീശൻ പറഞ്ഞു.നഗരത്തില്‍  എന്റെ ചിത്രം വച്ചുള്ള ഫ്‌ലക്‌സുകള്‍ നീക്കംചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം. എല്ലാവരുടെയും നടത്തിയ കഠിനാധ്വാനത്തിന്റെ വിജയമാണ് അവിടെയുണ്ടായത്. എല്ലാവരെയും ഏകോപിപ്പിക്കുക എന്ന ചുമതല മാത്രമാണ് താൻ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


തൃക്കാക്കരയിലെ തോല്‍വിയെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങള്‍ മറന്നാണ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ 20 മന്ത്രിമാരും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത്. അതിന്റെ ഫലമായുണ്ടായ ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നത്. സ്‌കൂളുകളില്‍ വ്യാപകമായി ഭക്ഷ്യവിഷബാധയാണ്. ജനപ്രതിനിധികള്‍ കുട്ടികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവര്‍ ഒപ്പമിരുന്ന് കഴിച്ചാല്‍ ഭക്ഷ്യവിഷബാധ ഇല്ലാതാകുമോ?  സ്‌കൂളുകളിലേക്ക് വിതരണം ചെയ്തിരിക്കുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടോയെന്നാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും വി ഡി സതീശൻ കൂട്ടി ചേർത്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.