UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്
ന്യൂഡൽഹി: യൂജിസിയുടെ നെറ്റ് പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക. വിവിധ വിഷയങ്ങളില്‍ കേരളത്തിൽ നിന്നടക്കം നിരവധി പേർ പരീക്ഷ എഴുതുന്നുണ്ട് ജൂനിയർ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് ട്വിറ്ററിൽ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.
ALSO READ: Scrap Policy India: ഫിറ്റ്നസ് തീർന്നാൽ നിങ്ങളുടെ വണ്ടി പൊളിക്കേണ്ടി വരുമോ? ഫിറ്റ്നസ് എങ്ങിനെ നീട്ടികിട്ടാം?
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്(UGC) പരീക്ഷ നടത്തുന്നത്. 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് രാജ്യത്ത് പരീക്ഷ. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 മാര്‍ക്കിന്റേതാണ് രണ്ടാമത്തെ പേപ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in.
ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ
തീയ്യതി പ്രഖ്യാപിച്ചെങ്കിലും നെറ്റിന് വേണ്ടിയുള്ള ഒരുക്കമെന്ന നിലയിൽ ഉദ്യോഗാർഥികൾ പഠനം നേരത്തെ തന്നെ തുടങ്ങിയിരുന്നു. കോവിഡ് (Covid)കാലമായതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയ്യതികളിലൊക്കെയും യു.ജി.സി പലവട്ടം മാറ്റം വരുത്തിയിരുന്നു. ഇതേ തുടർന്നാണ് പുതുക്കിയ തീയ്യതി പിന്നീട് പുറത്തുവിട്ടത്. കോവിഡ് കാലമായതിനാൽ മാസ്ക്,സാമൂഹിക അകലം,സാനിറ്റൈസർ ഉപയോഗം എന്നിവയിലൊക്കെ നിർബന്ധമാക്കിയെ പരീക്ഷ നടത്തു.
ഇതിനായി കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടുന്നവരുടെ എണ്ണത്തിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വിശദമായ മാർഗ നിർദ്ദേശങ്ങൾ പിന്നീടെ പുറത്തിറക്കൂ. കേരളത്തിൽ നിന്നും കുറഞ്ഞത് 3000 പേരെങ്കിലും പരീക്ഷ എഴുതാനുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...