കൊച്ചി: കൊച്ചിയിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനിലയിൽ മികച്ച പുരോ​ഗതിയെന്ന് ഡോക്ടർമാരുടെ സംഘം. സ്വന്തമായി ശ്വാസമെടുക്കാനായതോടെ ആറ് ദിവസത്തിന് ശേഷം ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ പരിക്കിൽ ഡോക്ടർമാർ തൃപ്തി രേഖപ്പെടുത്തി. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഉമ തോമസ് നൽകുന്നതെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. ഓർമകൾ മാറ്റമില്ലെന്നത് വലിയ ആശ്വാസമാണ്.


ALSO READ: 'ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയാറായില്ല'; വിമർശിച്ച് നടി ഗായത്രി വർഷ


തലച്ചോറിനേറ്റ ക്ഷതം ശരീരത്തെ ബാധിച്ചോയെന്നും ഉണ്ടെങ്കിൽ അത് എങ്ങനെയാണ് ശരീരത്തെ ബാധിച്ചിരിക്കുന്നത് എന്നും പൂർണമായി മനസിലാക്കാൻ സമയം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്.


സമയം എടുത്തെങ്കിലും ആരോ​ഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് ഉമ തോമസ് എംഎൽഎ മടങ്ങിവരുമെന്ന് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടുണ്ടായത് ആശങ്കയായിരുന്നെങ്കിലും ഈ പരിക്ക് ​ഗുരുതരമാകാത്തത് ആശ്വാസമായി. ഇതോടെയാണ് വെന്റിലേറ്ററിൽ നിന്ന് ആറ് ദിവസങ്ങൾക്ക് ശേഷം തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് ഉമ തോസമിനെ മാറ്റിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.