Uma Thomas MLA: ഉമ തോമസ് അപകടം: മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്
Uma Thomas MLA Latest Updates: മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടകരായ 3 സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പരിശോധന
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എഎംൽഎക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസിൽ ജിഎസ്ടി റെയ്ഡ്. മൃദംഗനാദം നൃത്തപരിപാടിയുടെ സംഘാടകരായ കൊച്ചിയിലെ ഇവൻ്റ്സ് ഇന്ത്യ, തൃശൂരിലെ ഓസ്കാർ ഇവൻ്റ്സ്, വയനാട്ടിലെ മൃദംഗവിഷൻ എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളിലാണ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സിന്റെ പരിശോധന. പരിശോധന തുടർന്ന് വരികയാണെന്നും പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വകുപ്പ് ശേഖരിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
അതേ സമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി. സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരമെന്നാണ് വിശദീകരണ കുറിപ്പിലുള്ളത്. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി. മൃദംഗ വിഷനുമായുള്ള കരാറിന്റെ പകർപ്പും മറുപടിക്ക് ഒപ്പം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.