Uma Thomas: കലൂർ സ്റ്റേഡിയത്തിൻറെ ഗ്യാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
സ്റ്റേഡിയത്തിൽ നടക്കുന്ന നൃത്തപരിപാടിയുടെ ഭാഗമായാണ് എംഎൽഎ കലൂർ സ്റ്റേഡിയത്തിലെത്തിയത്.
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ഗുരുതര പരിക്ക്. കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണാണ് പരിക്കേറ്റത്. ഇരുപതടിയോളം താഴ്ചയിലേക്കാണ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡുമായി ബന്ധപ്പെട്ട് 12,000 നർത്തകർ അണിനിരക്കുന്ന പരിപാടി കാണാൻ എത്തിയതായിരുന്നു എംഎൽഎ. മൃദംഗനാദം എന്ന പരിപാടിക്കിടെയാണ് സംഭവം. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തിലേക്ക് നടക്കവേ വിഐപി ഗ്യാലറിയിൽ സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡിൽ പിടികിട്ടാതെ വീഴുകയായിരുന്നു.
ALSO READ: തലച്ചോറിന് ക്ഷതമേറ്റു, വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവ്; ഉമാ തോമസ് എംഎൽഎയുടെ പരിക്ക് ഗുരുതരം
എന്നാൽ, ബാരിക്കേഡിന്റെ സ്ഥാനത്ത് റിബർ കെട്ടിവച്ചാണ് നിർമാണം നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കിയത്. അപകടമുണ്ടായ ഉടൻ തന്നെ എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.