ഭരണഘടന വിരുദ്ധ പ്രസം​ഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടും ഇത് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോ‍ർട്ടും കോടതി തള്ളി. ക്രൈംബ്രാഞ്ചിലെ വിശ്വസ്തനായ ഉദ്യോ​ഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണത്തിൽ പൊലീസിന് വീഴ്ച ഉണ്ടായതായി കോടതി നിരീക്ഷിച്ചു. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വിവാദ പ്രസം​ഗത്തിൽ അവിടെ ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പ്രസംഗത്തിന്റെ ഓഡിയോയും ദൃശ്യങ്ങളും പരിശോധിച്ചില്ലെന്നും മന്ത്രി ഉപയോ​ഗിച്ച വാക്കുകൾ അനാദരവാണെന്നും കോടതി ചൂണ്ടിക്കാട്ടി.


Read Also: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!


സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് പൊലീസ് അന്വേഷണ റിപ്പോ‍ർട്ട് സമർപ്പിച്ചതെന്നും കോടതി പറഞ്ഞു. 


പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം  സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസം​ഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.


തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.