കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്ക പള്ളിയുടെ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിനെ വിമതവിഭാഗം തടഞ്ഞു. ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ ആന്റണി പൂതവേലിനെതിരെ പ്രതിഷേധവുമായി വിമതവിഭാ​ഗം രം​ഗത്തെത്തുകയായിരുന്നു. ആന്റണി പൂതവേലിനെ കുർബാന അർപ്പിക്കാൻ വിമതവിഭാ​ഗം അനുവദിച്ചില്ല. തുടർന്ന് കുർബാന അർപ്പിക്കാതെ ആന്റണി പൂതവേലിൽ മടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുർബാന തർക്കും തുടരുന്നതിനിടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി വിമതവിഭാ​ഗം പ്രതീകാത്മകമായി സീൽ ചെയ്തു. മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് പറയാനുള്ള കാര്യങ്ങള്‍ എഴുതി കത്ത് രൂപത്തിൽ അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ വാതിലില്‍ ഒട്ടിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ പള്ളിക്കുള്ളിൽ അഖണ്ഡ പ്രാർഥനയും നടത്തി.


ALSO READ: Uniformity in Holy Mass: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളിയിൽ വായിക്കില്ലെന്ന് വൈദികർ


എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി പരി​ഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോലീസിനെ ഉപയോഗിച്ച് പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും തടയുകയാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പള്ളിയിൽ കുർബാന സമയത്ത് പോലീസ് കയറുന്നത് ഒഴിവാക്കണമെന്നും അൽമായ മുന്നേറ്റം സെക്രട്ടറി കോടതിയെ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.