സർക്കാരിന് പിസി ജോർജിനെ ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിസി ജോർജ് പറയുന്ന സത്യങ്ങൾ സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും എന്നുള്ള തിരിച്ചറിവാണ് പിസി ജോർജിനെ വേട്ടയാടാനുള്ള കാരണം. പിസി ജോർജിനെ വേട്ടയാടുന്നത് അവസാനിപ്പിച്ച് ഭീകരവാദികളെ വേട്ടയാടാൻ സർക്കാർ മുന്നോട്ട് വരണം. പി സി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തി കോടതിയെ സമീപിക്കുന്നത് തന്നെ ഈ സർക്കാരിന്റെ ഇരട്ട നീതിയുടെ വ്യക്തമായിട്ടുള്ള സൂചനയാണെന്നും വി മുരളീധരൻ ആരോപിച്ചു. പിസി ജോർജിന് പിന്നാലെ പോകാതെ തീവ്രവാദികളെ അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ താൻ ബിജെപിയിൽ ചേരില്ലെന്ന് പിസി ജോർജ് വ്യകതമാക്കി. എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ പിന്നീട് തീരുമാനമെടുക്കും. മുന്നണി പ്രവേശനത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നത് ബിജെപി മാത്രമാണെന്നും പിസി ജോർജ് പറഞ്ഞു. അനന്തപുരി ഹിന്ദു മത സമ്മേളനത്തിലും വെണ്ണല ക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളിൽ  മതവിദ്വേഷം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിൽ കോടതിയിൽനിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് പോയത്. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതിന് പിന്നാലെ ഏത് സമയത്തും ഹാജരാകാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി പിസി ജോർജ് പോലീസിന് കത്ത് നൽകിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.