ന്യൂഡല്‍ഹി:രാജ്യത്തിന്റെ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി മുരളീധരൻ  ആവശ്യപ്പെട്ടു.
 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി‌എസ്‌ആർ പ്രോജക്ടുകൾ മലപ്പുറം ജില്ലാഭരണകൂടത്തിന് സമർപ്പിച്ചതിന് ശേഷം, 
സമ്മേളനത്തെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു വി മുരളീധരൻ. 
ജലവിതരണ പദ്ധതിയും കാലിക്കറ്റ് വിമാനത്താവളം നടപ്പിലാക്കുന്ന മറ്റ് പദ്ധതികളും പ്രദേശവാസികളെക്കൂടി വികസനത്തിൽ ഭാഗഭാക്കുന്ന 
തരത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

1.1 കോടി രൂപ വിലമതിക്കുന്ന മൂന്ന് പദ്ധതികളിൽ പള്ളിക്കൽ പഞ്ചായത്തിലേക്ക് ജലവിതരണം, മഞ്ചേരി  മെഡിക്കൽ കോളേജിലേക്കുള്ള ഉപകരണങ്ങൾ, 
എടക്കര  പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കുള്ള ആംബുലൻസ്  എന്നിവ ഉൾപ്പെടുന്നു.


77 ലക്ഷം രൂപ വിലമതിക്കുന്ന ഉണ്ണിയാൽപരമ്പ ജലവിതരണ പദ്ധതി പള്ളിക്കൽ പഞ്ചായത്തിലെ 250 കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റും. 
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനാണ് പദ്ധതി.


മഞ്ചേരി മെഡിക്കൽ കോളേജിനായി സമർപ്പിച്ച 33 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും സൗകര്യങ്ങളും കോവിഡ് മഹാമാരിക്കെതിരെ  
പോരാടുന്നതിന് വലിയ സഹായമാകും. 


Also Read:ചൈനയ്ക്കെതിരെ രോഷം ആളിപ്പടരുന്നു;ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന് ജയശങ്കര്‍ വക്കീലും!



PPE കിറ്റുകൾ, നെഗറ്റീവ് പ്രഷർ തീയറ്റർ സജ്ജമാക്കാൻ ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  
പള്ളിക്കൽ പഞ്ചായത്തിന് നൽകിയ 5 ലക്ഷം രൂപ ധനസഹായത്തിനും  കോണ്ടൊട്ടി മുനിസിപ്പാലിറ്റിക്ക് നൽകിയ 10 ലക്ഷം രൂപയ്ക്കും പുറമെയാണ്  
ഈ സഹായം.


10.5 ലക്ഷം രൂപ വിലവരുന്ന ആംബുലൻസ് എടക്കരയിലെ വെള്ളപ്പൊക്കബാധിത പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. 
ഇത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുകയും വീടുകളിലെ കിടപ്പു രോഗികൾക്ക് വൈദ്യസഹായം ലഭിക്കാൻ സഹായകമാവുകയും ചെയ്യും.