വയനാട്: ചട്ടങ്ങൾക്കു വിരുദ്ധമായി പൂക്കോട് വെറ്റിനറി സർവകലാശാലയിൽ 156 അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തിക നിയമനങ്ങളെന്ന് പരാതി. വൈസ് ചാൻസലർ ഡോ. ശശീന്ദ്രനാഥിന്റെ കാലാവധി ജൂണിൽ അവസാനിക്കുന്നതിന് മുമ്പായി വിദ്യാർത്ഥി അധ്യാപക അനുപാതം ലംഘിച്ചുകൊണ്ടുള്ള നിയമനം നടത്താനുള്ള  നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക്  നിവേദനം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കൃത്യമായി ശമ്പളം പോലും നൽകാൻ സർവ്വകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങൾ നടത്തുന്നത്. ഇപ്പോൾ തന്നെ പ്രതിമാസം 4 കോടിയുടെ കടത്തിലാണ് സർവ്വകലാശാല പ്രവർത്തിക്കുന്നത്. 


സർവ്വകലാശാലയിലെ ചില ഉന്നതരുടെ സ്വന്തക്കാർക്ക് കൂടി നിയമനം ലഭിക്കുവാൻ പാകത്തിന് നിയമന വിജ്ഞാപനം നടത്താനാണ് കഴിഞ്ഞമാസം ചേർന്ന് ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുള്ളത്. അതിനായി ചില തസ്തികകളെ നെറ്റ് പരീക്ഷ യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നെന്നു ഫോറം ആരോപിക്കുന്നു.


ജൂണിൽ വിസി യുടെ കാലാവധി  പൂർത്തിയായാൽ പുതിയ വി സി നിയമിതനാകു മെന്നുള്ള  സാധ്യത കണക്കിലെടുത്ത്  പൊതു തെരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടിക തയ്യാറാക്കുകയാണ്‌ ലക്ഷ്യം.വെറ്റിനറി സർവകലാശാലയുടെ വിവിധ കോഴ്‌സുകളിൽ ചിലതിന്  ICAR ന്റെയോ, വെറ്റിനറി കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗവേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിവിധ ഗ്രാന്റുകൾ അനുവദിച്ചിട്ടില്ലെന്നും ഫോറം ചൂണ്ടിക്കാട്ടുന്നു.


UGC അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാർത്ഥി അനുപാതമായ 1: 20 എന്ന തോതിന്റെ സ്ഥാനത്ത് ഇപ്പോൾ 1:10 എന്ന അനുപാതത്തിൽ അധ്യാപകരുള്ളപ്പോഴാണ് വീണ്ടും നിയമനങ്ങൾ നടത്തുന്നത്. പുതിയ നിയമനങ്ങൾ കൂടി നടത്തിയാൽ അനുപാതം 1:5 ആയി വർധിക്കും.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.