തൃശൂ‍‍ർ: ബ്ലാങ്ങാട് ബീച്ചിൽ ഫോട്ടോഷൂട്ടിന് അനധികൃതമായി ഫീസ് ഈടാക്കുന്നതായി പരാതി. വെഡിം​ഗ് ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ഇരട്ടപ്പുഴ സ്വദേശി ചമയം ഡെക്കറേഷൻ ഓണർ ഷാജി എന്നയാളുടെ പേരിലാണ് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ 2500 രൂപയുടെ റെസിപ്റ്റ് നൽകിയത്. ഇതിനെ തുടർന്നാണ് അനധികൃതമായി ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് വാർഡ് കൗൺസിലർ പി. കെ. കബീർ ഉൾപ്പെടെ നാട്ടുകാർ രംഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മണിക്കൂർ പോലും തികയാത്ത ഫോട്ടോഷൂട്ടിന് 2500 രൂപ കൂടുതലാണെന്നാണ് പരാതിക്കാരൻ പറയുന്നത്. സീൽ വെക്കാത്ത രസീത് നൽകിയാണ് പണപ്പിരിവെന്നും ആക്ഷേപമുണ്ട്. ബീച്ചിൽ ഫോട്ടോഷൂട്ടിനുള്ള സ്ഥലം പ്രത്യേകം ക്രമീകരിക്കാതെയും ഒരു സൗകര്യവും ഏർപ്പെടുത്താതെയുമാണ് പണപ്പിരിവ്. ഫോട്ടോഷൂട്ട് നടത്തുന്നവർ കൊണ്ടുവരുന്ന അലങ്കാരങ്ങൾ ബീച്ചിൽ താൽക്കാലികമായി വെയ്ക്കുന്നതിനാണ് ഇത്രയും തുക ഈടാക്കുന്നത്. ഇതിനെ സംബന്ധിച്ച് ജില്ലാ കളക്ടർ, എംഎൽഎ, നഗരസഭ ചെയർപേഴ്സൺ, ചാവക്കാട് പോലീസ് എന്നിവർക്ക് പരാതി നൽകി.


ALSO READ: ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ 'തേജ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്


ദിനംപ്രതി പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ബ്ലാങ്ങാട് ബീച്ചിൽ എത്തുന്നത്. അതിനാൽ വിനോദസഞ്ചാരികളെ പലവിധത്തിൽ ഇവിടെ ചൂഷണം ചെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പാർക്കിംഗ് ഫീസ് ഈടാക്കുന്നതും ഭക്ഷണവുമായി എത്തുന്ന ടൂറിസ്റ്റുകളിൽ നിന്ന് അനധികൃതമായി പണം ചുമത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പരിഗണിക്കാതെ ടൂറിസത്തിന്റെ പേരിൽ പകൽ കൊള്ളയാണ് ഇവിടെ നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു. 


ബീച്ച് ടൂറിസ്റ്റ് വികസനത്തിന് ആരും എതിരല്ലെന്നും എന്നാൽ ഇതിന്റെ പേരിൽ സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പറഞ്ഞു. എന്നാൽ ഡിടിപിസിയുടെ  നിർദ്ദേശപ്രകാരമാണ് 2500 രൂപ നിശ്ചയിച്ചിട്ടുള്ളത്. തളിക്കുളം സ്നേഹതീരം ബീച്ചിലും ഈ തുക തന്നെയാണ് ഈടാക്കുന്നത്. ഇതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഡിഎംസി അധികൃതർ  അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.