Trivandrum: കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഒഴിവുള്ള മുറികളിൽ ഇനി ബെവ്കോ സ്റ്റാളുകളെത്തും. വിപ്ലവകരമായ നിർദ്ദേശം മുന്നോട്ട് വെച്ചത്. കെ.എസ്.ആർ.ടി.സി  തന്നെയാണ്. പുതിയ സംവിധാനത്തിന് നിയമ തടസ്സങ്ങൾ ഒന്നും ഇല്ലെന്നും മദ്യ ഉപയോഗം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഉണ്ടാവില്ലെന്നും മന്ത്രി ആൻറണി രാജുവും പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ജില്ലകളിലായി പണി പൂർത്തിയാക്കി കിടക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഒഴിവുള്ള മുറികൾ ആയിരിക്കും വാടകയ്ക്ക് നൽകുന്നത്. തിരുവനന്തപുരം,കോഴിക്കോട്, തിരുവല്ല അടക്കം നിരവധി ഡിപ്പോകളിലെ കോംപ്ലക്സുകൾ പലതും ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് വാടകക്ക് നൽകിയിൽ നിലവിൽ  നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിക്ക് അതൊരു വരുമാനവും ആകും ഇതാണ് തീരുമാനത്തിന് പിന്നിലെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പറയുന്നു.


ALSO READ: Bevco Home Delivery: മദ്യത്തിന്റെ ഹോം ഡെലിവറി തടഞ്ഞ് സർക്കാർ


അനുവദനീയമായ അളവിൽ മദ്യം കൈവെച്ച് യാത്ര ചെയ്യാം എന്നതും മറ്റ് പ്രശ്നങ്ങളുണ്ടാക്കില്ല. എത്ര ഡിപ്പോകൾ എവിടെയൊക്കെ വേണം എന്നത് സംബന്ധിച്ച് തീരുമാനം ബെവ്കോ എടുക്കുമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ലാഭമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിലും ഇതിനോട് ജനങ്ങളുടെ പ്രതികരണം എങ്ങിനെയെന്നത് കണ്ടറിയണം.


തിരക്ക്, ക്രമസമാധാന പ്രശ്നങ്ങൾ


ബെവ് കോ ഒൌട്ട് ലെറ്റുകൾ തുടങ്ങിയാൽ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാം. ഒപ്പമുണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇതിലുണ്ട്. ഇവ എങ്ങിനെ പരിഹരിക്കാം എന്നാണ് അടുത്ത ചോദ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.