തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടികളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി വിതരണം ചെയ്തുവെന്ന് കണ്ടെത്തി. സിഎജി പുറത്തുവിട്ട  റിപ്പോർട്ടിലാണ് വിവരം പുറത്ത് വിട്ടത്.   വളരെ ഗുരുതരമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും അമൃതം പൊടി തിരിച്ചെടുത്തില്ലന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

3556 കിലോ അമൃതം പൊടിയും 444 കിലോ ബംഗാൾ പയറുമാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ഇത്  പിടിച്ചെടുക്കാനോ തിരിച്ചെടുക്കാനോ ബന്ധപ്പെട്ടവർ തയാറായിലെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. 6 മാസം മുതൽ 3 വയസു വരെയുള്ള കുട്ടികൾ ഇവ ഉപയോഗിച്ചുവെന്നും സി.എ.ജി റിപോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 


ALSO READ: FInancial Distress : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കടബാധ്യത 3,32, 291 കോടി രൂപ


സുരക്ഷിതമല്ലെന്നു കണ്ടെത്തിയ 159 ഭക്ഷ്യ ഉൽപന്നങ്ങളിൽ 35 എണ്ണം തിരിച്ചെടുത്തില്ല.106 കേസുകളിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. ഭക്ഷ്യ സുരക്ഷ വിഭാഗത്തിലെ വീഴ്ചകളും റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നുണ്ട്. എഫ്.എസ്.എസ്.എ വിജ്ഞാപനം ചെയ്ത ലാബോറട്ടറികളിൽ പോലും പൂർണ പരിശോധന സംവിധാനമില്ല. 1.88 കോടിയുടെ പിഴ തുക ഈടാക്കാനും ഉണ്ട്.


ശബരിമലയിലെ അരവണ പ്രസാദ ടിന്നിൽ കാലഹരണപ്പെടുന്ന തീയതി രേഖപ്പെടുത്തിയില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകളിൽ 
സർക്കാർ അംഗീകരിച്ച 325 ശുപാർശകളാൽ 200 എണ്ണം നടപ്പാക്കിയില്ലെന്നും സി.എ.ജി കണ്ടെത്തലിൽ വ്യക്തമാക്കുന്നു. ഭക്ഷ്യ സുരക്ഷയ്ക്കയി സംസ്ഥാനത്ത് ശക്തമായ പരിശോധനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു ,


 ഇതിനിടയിലാണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങൾക്കുള്ള ഭക്ഷപഥാർത്ഥത്തിൽ പോലും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല എന്ന തെളിവ് കൂടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.