കെ.കെ രമയ്ക്ക് എതിരെ എം.എം മണി നടത്തിയ ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്. എം.എം മണിയെ ന്യായീകരിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയും ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെ.കെ രമയെ പിന്നാലെ നടന്ന് വേട്ടയാടുകയാണ്. അവര്‍ വിധവയായത് അവരുടെ വിധി കൊണ്ടെന്നാണ് മണി പറഞ്ഞത്. പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി കോടതിയുടെ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും അന്ന് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്. പിണറായി വിജയന്റെ പാര്‍ട്ടി കോടതിയിലാണ് ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താനുള്ള വിധിയുണ്ടായത്. അതിന് നേതൃത്വം കൊടുത്ത ഒരാള്‍, ചോരയുടെ കറ ഇപ്പോഴും കൈകളിലുള്ള മുഖ്യമന്ത്രി, ആ കസേരയില്‍ ഇരുന്നു കൊണ്ട് കൊന്നിട്ടും പകതീരാതെ സംസാരിക്കുമ്പോഴും ന്യായീകരിക്കുകയാണ്. 


കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണിവര്‍. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന ഒരു പാര്‍ട്ടി നിയമസഭയില്‍ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ഹുങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലും അതിനെ ന്യായീകരിക്കുകയാണ്. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കും. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ കൊലയാളികളുടെ കൊലവിളി കേട്ടുകൊണ്ടിരിക്കുകയാണെന്ന് മറക്കരുത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.