കൊച്ചി: താൻ കേരളത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ (V Muraleedaran). അക്കാര്യം എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല. സിപിഎമ്മിൽ ക്രിമിനലുകൾ ഉണ്ടെന്ന് ജി. സുധാകരൻ തുറന്ന് പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും വി മുരളീധരൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ  (A Vijayaraghavan) കഴിഞ്ഞ ദിവസം 
രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തുവെന്നും എ വിജയരാഘവൻ ചോദിച്ചു. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്നയാളാണ് വി മുരളീധരനെന്നും വിജയരാഘവൻ ആരോപിച്ചു. വാക്സിൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.


ALSO READ: വി മുരളീധരൻ കേരളീയർക്ക് അപമാനം; കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയെന്ന് എ വിജയരാഘവൻ


പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയർക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോ​ഗ്യതയുണ്ടെന്നും വിജയരാഘവൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊവിഡിയറ്റ് എന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ഇന്നലെ മുരളീധരൻ പറഞ്ഞിരുന്നു. നിരന്തരം കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങനെയാണെന്നും വി മുരളീധരൻ പറഞ്ഞു.


മുഖ്യമന്ത്രി കൊവിഡ് (Covid) പ്രോട്ടോകോൾ ലംഘിച്ചെന്നത് ആക്ഷേപം മാത്രമാണെന്ന് എ വിജയരാഘവൻ കഴിഞ്ഞ ദിവസം പറ‍ഞ്ഞു. വി മുരളീധരൻ ആക്ഷേപം ഉന്നയിച്ച് കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറിമുഖ്യമന്ത്രി പാലിച്ച കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിച്ചാൽ നല്ലത്. മുഖ്യമന്ത്രിയെ വേട്ടയാടുന്നത് സിപിഎം നേതാവായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ


അതേസമയം, വി മുരളീധരൻ മുഖ്യമന്ത്രിയെ കൊവിഡിയറ്റ് എന്ന് വിളിച്ചതിനെ അനുകൂലിച്ച് കുമ്മനം രാജശേഖരൻ രം​ഗത്തെത്തി. കൊവിഡ് 
മാർ​ഗനിർദേശങ്ങൾ ലംഘിച്ച മുഖ്യമന്ത്രി അപകടകാരിയായ രാഷ്ട്രീയ നേതാവാണെന്ന് കുമ്മനം പറഞ്ഞു. ജനങ്ങളോട് മുഖ്യമന്ത്രി ക്രൂരതയാണ് ചെയ്തത്. അത് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം ഒരു രാഷ്ട്രീയ നേതാവിനുണ്ട്. വി മുരളീധരൻ അതാണ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.