തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു തരിപ്പണമായതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പാലക്കാട് പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് പിടിപ്പുകേടാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന പോലീസിന്റെ പിടിപ്പുകേടാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. ഗുണ്ടാ ആക്രമണങ്ങളെ തുടർന്ന് കേരളത്തിലെ ക്രമസമാധാനനില ദിനംപ്രതി വഷളായികൊണ്ടിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് ഇത്തരം സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത്  പൊലീസ് കുത്തഴിഞ്ഞു  എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.


ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടന പട്ടാപ്പകൽ നാട്ടിൽ ആൾക്കാരെ വെട്ടി കൊല്ലുന്ന സ്ഥിതി ആപത്ക്കരമാണ്  ഇത് തടയാനുള്ള ഉത്തരവാദിത്തം പരിപൂർണമായി പൊലീസിനാണെന്നും ഇതിൽ വിട്ടുവീഴ്ച വരുത്താതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.


അതേസമയം, സംഭവത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉന്നയിച്ചത്. ആലപ്പുഴയിൽ നടന്നതിന് സമാനമാണ് പാലക്കാട് നടന്ന കൊലപാതകം. ആക്രമണമുണ്ടായ സ്ഥലം പ്രശ്നബാധിത മേഖലയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടും ഒരു പിക്കറ്റ് പോസ്റ്റ് പോലും ഏർപ്പെടുത്തിയിരുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.


ആഭ്യന്തര വകുപ്പിൻ്റെ തുടർച്ചയായ വീഴ്ച ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും.പോപ്പുലർ ഫ്രണ്ടിനെ സർക്കാർ അഴിഞ്ഞാടാൻ വിടുകയാണ്. സിപിഎമ്മിൻ്റെ സംരക്ഷണം പോലും അവർക്ക് ലഭിക്കുകയാണ്. നിരപരാധികളെ കൊലപ്പെടുത്തുന്ന  സാഹചര്യത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.


പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുരേന്ദ്രൻ  അക്രമസംഭവങ്ങളിൽ ആർഎസ്എസും ബിജെപിയും പങ്കില്ലെന്നും വ്യക്തമാക്കി. കൊലപാതകത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തണം. തീവ്രവാദ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് പാർട്ടിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ