പാലക്കാട്‌: ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈഫ് മിഷന്‍ പദ്ധതിയെ പുകഴ്ത്തുന്ന സര്‍ക്കാര്‍ ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപ നല്‍കിയെന്ന് കൂടി ജനങ്ങളോട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
 പാലക്കാട് നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്.


കൂടാതെ ലോകത്ത് വികസിത രാജ്യങ്ങളില്‍ മാത്രമുള്ള ആധുനിക സൗകര്യങ്ങളാണ് പാലക്കാട് നഗരസഭ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കല്‍മണ്ഡപം ബസ്സ് ടെര്‍മിനല്‍ ശിലാസ്ഥാപനം, പാലക്കാട് നഗരത്തില്‍ സിസിടിവി ക്യാമറാ നിരീക്ഷണം, നാല് ഫുട്ട് ഓവര്‍ ബ്രിഡ്ജുകളുടെ ശിലാസ്ഥാപനം, കൊപ്പം പ്രൈമറി


ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം, 3 സ്‌കൂളുകളിലെ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം, പിഎംഎവൈ എട്ടാം ഡി പിആര്‍ ഗുണഭോക്താക്കള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയപദ്ധതികളാണ് ഇന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍  ഉദ്ഘാടനം ചെയ്തത്


പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഡയറക്ടര്‍അഡ്വ ഇ കൃഷ്ണദാസ്, പാലക്കാട് ഡിവൈഎസ്പി ഷാജു കെ എബ്രഹാം തുടങ്ങിവര്‍ പങ്കെടുത്തു.