തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ ESI കോർപ്പറേഷൻ അനുമതി ലഭിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന 115-മത് റീജണൽ ബോർഡ് ഇഎസ്ഐ കോർപ്പറേഷൻ യോഗത്തിൽ ആണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാലുശ്ശേരി , റാന്നി , കൂറ്റനാട് , വെഞ്ഞാറമൂട് , ആലത്തൂർ , താമരശ്ശേരി , കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലാണ് പുതിയതായി ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ അനുമതി ലഭിച്ചത്. ഇതിൽ കൂത്താട്ടുകുളം ഡിസ്പെൻസറിയിൽ മൂന്ന് ഡോക്ടർമാരുടെയും മറ്റുള്ള ഡിസ്പെൻസറികളിൽ രണ്ട് ഡോക്ടർമാരുടെയും സേവനം ലഭ്യമാക്കുവാനും തീരുമാനമായി.


ALSO READ: Nipah പ്രതിരോധത്തിനായി സംസ്ഥാനതല കൺട്രോൾ സെൽ ആരംഭിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്


വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാതെ ശോചനീയ അവസ്ഥയിൽ ആയിരുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഉപയോഗശൂന്യമായ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 28 ഡിസ്പെൻസറികൾ മാറ്റി സ്ഥാപിക്കുവാനും ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായി.


കോവിഡ്  കാലഘട്ടത്തിൽ  ഇഎസ്ഐ സേവനങ്ങൾ ഓൺലൈനായി ലഭിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് മന്ത്രി, യോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ട ഇഎസ്ഐ ആനുകൂല്യമുള്ള  തൊഴിലാളികളുടെ  ബന്ധുക്കൾക്ക് ഇഎസ്ഐ കോവിഡ്-19 റിലീഫ്  സ്കീം പ്രകാരം സഹായം വിതരണം ചെയ്തു. തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ഇഎസ്ഐ റീജിയണൽ ഡയറക്ടർ മാത്യൂസ് മാത്യു, ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ. മാലിനി എസ്,  ബോർഡ് മെമ്പർ വി  രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.