മെഡിസെപ് പദ്ധതിയിൽ കരാർ നിയമനം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 25
hr.medisep@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തിരുവനന്തപുരം: മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത-പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം hr.medisep@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇൻഷുറൻസ്, മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ), മാനേജർ(ഫിനാൻസ്), മാനേജർ (ഐടി), അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ, ഐടി), അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്‌സ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 ആണ്.
FCI Recruitment 2022: ഫുഡ്കോർപറേഷൻ ഓഫ് ഇന്ത്യയില്‍ 5043 ഒഴിവുകള്‍
FCI Assistant Grade 3 Recruitment 2022: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ്കോർപറേഷൻ ഓഫ് ഇന്ത്യയില്‍ (FCI) നിരവധി ഒഴിവുകള്‍.
മേഖലാടിസ്ഥാനത്തിൽ നോൺഎക്സിക്യൂട്ടീവുകളെ റിക്രൂട്ട് ചെയ്യുകയാണ് FCI. വിവിധ തസ്തികകളിലായി ഏകദേശം 5043 ഒഴിവുകളാണ് ഉള്ളത്. (പരസ്യ നമ്പർ 01/2022-FCI കാറ്റഗറി III) പ്രകാരം രാജ്യത്തെ ഡിപ്പോകളിലും ഓഫീസുകളിലുമാണ് നിയമനം. തസ്തികകളും ഒഴിവുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.fci.gov.in -ൽ നല്‍കിയിരിയ്ക്കുന്ന . റിക്രൂട്ട് മെന്‍റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്.
അഞ്ച് മേഖലകളിലായി 5043 ഒഴിവുകളാണ് ഉള്ളത്. നോർത്ത് സോൺ - 2388, സൗത്ത് സോൺ - 989, ഈസ്റ്റ് സോൺ - 768, വെസ്റ്റ് സോൺ - 713, നോർത്ത് ഈസ്റ്റ് - 185. ആകെ 5043 ഒഴിവുകൾ.
FCI Assistant Grade 3 Recruitment 2022 യോഗ്യത: ജെ.ഇ-സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ- ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ.
FCI Assistant Grade 3 Recruitment 2022: സെപ്റ്റംബർ ആറ് മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.
FCI Assistant Grade 3 Recruitment 2022: അപേക്ഷാ ഫീസ്: SC/ST/PwBD/ വിമുക്തഭടന്മാർ/സ്ത്രീകൾ, പ്രതിരോധ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് . 500 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fci.gov.in വെബ്സൈറ്റ് പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...