തിരുവനന്തപുരം: കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു. 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ (Vaccine Registration) പുനരാരംഭിച്ചു. നാല് മണിയോടെയാണ് കൊവിൻ ആപ്പ് (App) പ്രവർത്തനരഹിതമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിൻ പോർട്ടൽ (Cowin Portal) വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ആരോഗ്യസേതു (Arogya sethu) ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതാവാം കൊവിൻ പോർട്ടൽ തകരാറിലാവാൻ കാരണമെന്നായിരുന്നു അധികൃതർ നൽകിയ വിവരം. തകരാറിന് കാരണം എന്തായിരുന്നുവെന്നത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രതികരണം ഉണ്ടായിട്ടില്ല.


ALSO READ: Cowin, Aarogya Setu വാക്സിനേഷൻ പോർട്ടലുകൾ പണിമുടക്കി, 18-44 പ്രായക്കാർക്കായിട്ടുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലിനായിരുന്നു ആരംഭിച്ചത്


കൊവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സിനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിന് മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ആപ് രജിസ്ട്രേഷൻ സംബന്ധിച്ച പരാതി ഉയർന്നിരുന്നു. വാക്സിൻ ലഭ്യത കുറഞ്ഞതോടെ പലർക്കും രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും വാക്സിൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ജനറേറ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.