വടക്കഞ്ചേരി അപകടം: സ്‌കൂളിന് ഗുരുതര വീഴ്ച്ച, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം
വടക്കഞ്ചേരി അപകടത്തിൽ സ്‌കൂളിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്‍കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം.എന്നാൽ സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല.
മാർഗനിർദേശം ഉത്തരവ് കൂടിയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളിൽ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
അന്ധവിശ്വാസ നിർമാർജനം നിയമം കൊണ്ടുമാത്രം പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിനിടയിൽ വ്യാപകമായ പ്രചാരണം നടക്കണം. നിയമ നിർമ്മാണ രംഗത്ത് സാധ്യമാകുന്നത് സർക്കാർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിദേശ യാത്ര സംബന്ധിച്ച് വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...