കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ പഴയ ദൃശ്യങ്ങൾ പുറത്ത്. ജോമോൻ മുൻപ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സീറ്റിൽ ഇരുന്ന് വണ്ടി ഓടിക്കാതെ വിൻഡോയുടെ അടുത്ത് എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്ത് കൊണ്ടാണ് ജോമോൻ വണ്ടി ഓടിക്കുന്നത്. ഇത്തരത്തിൽ സാഹസികമായി ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് പോകുമ്പോൾ നടന്ന സംഭവമാണിത്. വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കഞ്ചേരി അപകടത്തിൽ ജോമോനെതിരെ പോലീസ് നരഹത്യാകുറ്റം ചുമത്തിയിരുന്നു. ടൂർ ഓപ്പറേറ്റർ എന്ന് പറഞ്ഞ് അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതും മദ്യപിച്ചിരുന്നോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. വ്യാഴാഴ്ചയാണ് ബസ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് മറിയുകയായിരുന്നു. അഞ്ച് കുട്ടികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ചത്. 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.