ഇടുക്കി: വാഗമണ്ണിലെ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള സന്ദർശകരുടെ പ്രവേശന തിരക്ക് നിയന്ത്രിക്കാൻ പുതിയ പരിഷ്കാരവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. എൻട്രി ടിക്കറ്റിൽ സമയം രേഖപ്പെടുത്തിയായിരിക്കും ഇനി രാവിലെ 9 മുതൽ വൈകിട്ട് 6 വരെ  കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം. നൽകുക.പാലം കാണാനെത്തുന്നവരുടെ തിരക്ക് കൂടിയതോടെയാണ്   ഡി.ടി.പി സി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത് .


COMMERCIAL BREAK
SCROLL TO CONTINUE READING

വാഗമൺ  കണ്ണാടിപ്പാലത്തിനു സമീപമായിരുന്നു ടിക്കറ്റ് കൗണ്ടർ. ഇപ്പോൾ ഇത്,  മറ്റു സാഹസിക വിനോദങ്ങൾ നടക്കുന്ന സ്ഥലത്തേക്കു മാറ്റി. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിന്റെ സമീപത്തേക്ക് സന്ദർശകരെ കയറ്റി വിടുന്ന രീതിയാണ് ഇപ്പോൾ നടപ്പാക്കിയത്. ഒരു ദിവസം 1000 പേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധത്തിലാണു ടിക്കറ്റ് വിതരണം ചെയ്യുക.രാവിലെ 9 മുതലാണ് ടിക്കറ്റ് നൽകുന്നത്. ഒരു സഞ്ചാരിക്ക് 5 മുതൽ 7 മിനിറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. ഒരേ സമയം 15 പേർക്കാണ് പ്രവേശനം.


ഉദ്ഘാടനം കഴിഞ്ഞ് ഇതിനോടകം പതിനേഴായിരത്തോളം പേർ ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചെന്നാണ് ഡി ടി പി സി യുടെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഗ്ലാസ് ബ്രിഡ്ജ് വന്നതോടെ മൊട്ടക്കുന്നിലും പൈൻ വാലിയും എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായി.  അഡ്വഞ്ചർ പാർക്കിൽ എത്തുന്നവർക്കായി പാർക്കിലെ മുഴുവൻ വിനോദങ്ങളും ആസ്വദിക്കാൻ പുതിയ പാക്കേജും ഡി.ടി പി . സി അവതരപ്പിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.