തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചു.  ഇന്ന് രാവിലെ 5:10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പരീക്ഷണയോട്ടം ആരംഭിച്ചത്.   കൊച്ചുവേളിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ വന്ദേഭാരത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vande Bharat Kerala : കേരള മണ്ണിൽ വന്ദേഭാരത്; കാണാം ചിത്രങ്ങൾ


ശേഷം 5:10 ന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു. ട്രെയിൻ 7 മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതുകൊണ്ട് പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്നും ട്രെയിനിൽ കയറും. അവിടെവച്ച് ക്രൂ മാറും.  ശേഷം ഏതാണ്ട് 12:30 ഓടെ കണ്ണൂരിലെത്തും.  ശേഷം 2:30 നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.


Also Read: Budh Vakri 2023: ബുധൻ വക്രഗതിയിലേക്ക്; ഈ 5 രാശിക്കാർക്ക് നൽകും പുരോഗതിയും ബമ്പർ നേട്ടങ്ങളും! 


 


തിരുവനന്തപുരത്തുനിന്നും രാവിലെ 5:10 ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം - കൊല്ലം യാത്രയ്ക്ക് എടുത്തത്. ഏതാനും മിനിട്ടുകള്‍ക്കുശേഷം കൊല്ലത്തുനിന്ന് യാത്ര തിരിച്ചു. കോട്ടയം വഴിയാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍റണ്‍. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവ ഈ ഔദ്യോഗിക പ്രഖ്യാപനത്തിലുണ്ടാകും.  ഈ മാസം 25 നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.


Also Read: Rajayoga 2023: മേടത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം; ലഭിക്കും അത്ഭുതഫലങ്ങൾ! 


ഈ മാസം 22 ന് ട്രെയിൻ ട്രയൽ റൺ നടത്തുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തേയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനായി ലഭിച്ചത്. ട്രാക്കുകളുടെ ശേഷിയനുസരിച്ച് 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകൾ തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ സെറ്റുകളാണ്. 52 സെക്കൻഡുകൾ കൊണ്ടു 100 കിമീ വേഗം കൈവരിക്കാൻ സാധിക്കുമെന്ന പ്രത്യേകതയാണ് വന്ദേഭാരതിനുള്ളത്. പൂർണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവർ ക്യാബുമുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമുണ്ടാകില്ല എന്നത് വന്ദേഭാരതിന്റെ മറ്റൊരു പ്രത്യേകതയാണ്. എൽഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകൾ, എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെയുള്ള മികച്ച സീറ്റുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വിമാനത്തിന്റെ മാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുൾപ്പെട്ടതാണ് ഈ ട്രെയിൻ.  കേരളത്തിൽ വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏതാണ്ട് ഏഴ് ഏഴര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.  ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്. 16 കോച്ചുകളാണ് ട്രെയിനിനുള്ളത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.