തിരുവനന്തപുരം: പ്രധാനമന്ത്രി കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു. നിരവധി പുത്തൻ സാങ്കേതിക വിദ്യകളാണ് വന്ദ്രഭാരത് ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. ലോക നിലവാരമുള്ള ട്രെയിൻ സർവീസ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. വന്ദേഭാരത് ട്രെയിനിന്റെ സവിശേഷതകൾ അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂട്ടിയിടി ഒഴിവാക്കാൻ 'കവച്' സംവിധാനം
പാളം തെറ്റുന്നത് തടയാൻ ആന്റി സ്‌കിഡ് സംവിധാനം
വെറും 52 സെക്കൻഡിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കും
എല്ലാ കോച്ചുകളിലും 32 ഇഞ്ച് സ്‌ക്രീൻ
അൺലിമിറ്റഡ് വൈഫൈ
പരിസ്ഥിതി സൗഹൃദ തണുപ്പിക്കൽ
സൈഡ് റിക്ലൈനർ സീറ്റ്
180-ഡിഗ്രി കറങ്ങുന്ന സീറ്റ്
അൾട്രാവയലറ്റ് വായു ശുദ്ധീകരണ സംവിധാനം
കോച്ചുകളിൽ സിസിടിവി


ALSO READ: PM Modi: ട്രാക്കിൽ കുതിച്ച് വന്ദേഭാരത്; പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു


ഓഗസ്റ്റിനുള്ളിൽ 75 സർവീസുകൾഓഗസ്റ്റിൽ 75 ട്രെയിനുകൾ ഓടിക്കാനാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. ചെന്നൈ, കപൂർത്തല, റായ്ബറേലി എന്നിവിടങ്ങളിലെ കോച്ച് ഫാക്ടറികളിലായി 44 ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 130 കോടി രൂപയാണ് ഒരു ട്രെയിനിന്റെ നിർമാണച്ചെലവ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചു. 2024ൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഇതുവരെ 102 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമാണത്തിനുള്ള കരാർ റെയിൽവേ നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.