തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വന്ദേ ഭാരത്‌ ദൗത്യത്തിന്‍റെ രണ്ടാം ഘട്ടം ഉടന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യ൦ അറിയിച്ചത്. വന്ദേ ഭാരത്‌ ദൗത്യത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ 39 വിമാന സര്‍വീസുകളാകും ഉണ്ടാകുക. 


സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് വി മുരലീധരന്‍ അറിയിച്ചു. എന്നാല്‍, ആഴ്ചയില്‍ 45 സര്‍വീസുകളില്‍ കൂടരുതെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. 


റെയില്‍വെ ടിക്കറ്റ് എടുത്തവരാണോ? കേരളത്തില്‍ പ്രവേശിക്കാന്‍ പാസ് നിര്‍ബന്ധം.. ചെയ്യേണ്ടത്


ഇതുകൂടാതെ, ചിലര്‍ക്ക് മാത്രമായി ഇളവുകള്‍ അനുവദിക്കാന്‍ ആകില്ലെന്നും യാത്രാക്കൂലി കുറയ്ക്കില്ലെന്നും മുരളീധരന്‍ അറിയിച്ചു. 


16 മുതല്‍ 22 സര്‍വീസുകള്‍ വരെയായി കേരളത്തിലേക്ക് മൊത്തം 31 സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീടിത് 39ആയി ഉയര്‍ത്തുകയായിരുന്നു. 


ആകെ 149 സര്‍വീസുകളിലായി 19 രാജ്യങ്ങളിലെ പ്രവാസികളാണ് എത്തുക. കൂടാതെ, രാജ്യത്ത് ഏറ്റവുമധികം സര്‍വീസുകള്‍ കേരളത്തിലേക്കാണ്. 


രാജ്യം സര്‍വീസ് എന്ന ക്രമത്തില്‍


യുഎഇ - 6
ഒമാന്‍ -4
സൗദി -3 
ഖത്തര്‍, കുവൈറ്റ്‌ -2
 ബഹ്‌റൈന്‍, യുഎസ്, യുകെ, ഓസ്ട്രേലിയ, റഷ്യ, അയര്‍ലാന്‍ഡ്‌, ഇറ്റലി, ഫ്രാന്‍സ്, യുക്രൈന്‍, തജിക്കിസ്ഥാന്‍, അര്‍മീനിയ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് -1