മലപ്പുറം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം  ഭഗത് സിങ്ങിനും തുല്യമണെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. മത നിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിൽ രക്ത സാക്ഷിത്വം ചോദിച്ച് വാങ്ങിയ അദ്ദേഹം ധീരനായ ഭഗത് സിങ്ങിന് തുല്യമാണെന്നും എം.ബി രാജേഷ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലബാർ കലാപത്തിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.അതിനിടയിൽ വാരിയൻ കുന്നത്തിനെ ഭഗത് സിങ്ങിനോട് ഉപമിച്ച എം.ബി രാജേഷിനെതിരെ യുവമോർച്ച് രംഗത്തെത്തി.


Also Read: Sasi Taroor: ഡി.സി.സി പ്രസിഡൻറുമാരുടെ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം-ശശി തരൂർ


രാജേഷിനെതിരെ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ ബഗ്ഗയും പാർലമെന്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എംബി രാജേഷിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയർന്നത്. 


Also ReadCovid 19 : കോവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ പരിഹാരം കാണുമെന്ന് മന്ത്രി വി ശിവൻകുട്ടി


മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഏറനാട് കലാപത്തിൽ പോരാടിയ നേതാവായിരുന്നു അദ്ദേഹം. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു.1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെ വധശിക്ഷ നടപ്പാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.