Varkala Controversy : വിദേശി മദ്യമൊഴുക്കി കളഞ്ഞ സംഭവം: എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
എസ്ഐ ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശം മാത്രമാണ് പാലിച്ചതെന്ന് അസോസിയേഷൻ വിശദീകരിച്ചു.
Thiruvananthapuram : കോവളത്ത് (Kovalam) വിദേശി മദ്യമൊഴുക്കി കളഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്.ഐയെ (Grade SI) സസ്പെൻഡ് ചെയ്തതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (Kerala Police Officers Association) . എസ്ഐ ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിർദ്ദേശം മാത്രമാണ് പാലിച്ചതെന്ന് അസോസിയേഷൻ വിശദീകരിച്ചു. മദ്യം കളയാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടില്ലെന്നും അസോസിയേഷൻ പറഞ്ഞു.
വിദേശിയെ ഉപദ്രവിക്കുകയോ, തൊടുക പോലും ചെയ്തിട്ടില്ലെന്നും അറിയിച്ചു. വിരമിക്കാൻ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്ഥനെ ഇതിൻ്റെ പേരിൽ സസ്പെൻസ് ചെയ്ത നടപടി നീതീകരിക്കാനാവത്തതാണെന്നും സംഘടന പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലും ഡിജിപിയേയും അസോസിയേഷൻ നേതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം സ്വീഡിഷ് പൗരനായ സ്റ്റീവൻ ആസ്ബർഗ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാദം തള്ളി. താൻ മദ്യവുമായി ബീച്ചിലേക്ക് പോയിട്ടില്ലെന്ന് സ്വീഡിഷ് പൗരൻ പറഞ്ഞു. തനിക്ക് വേണ്ടിയല്ല സുഹൃത്തിന് വേണ്ടിയാണ് മദ്യം വാങ്ങിയത്, സുഹൃത്തിന്റെ ഹോട്ടലിലേക്കാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്‌ദേവും ഈ വിവരങ്ങൾ പറഞ്ഞത്.
അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനോട് റിപ്പോർട്ട് തേടി. സർക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രി പൊലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. കോവളത്തിനടുത്ത് വെള്ളാറിൽ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ ബിവറേജസിൽ നിന്നും മദ്യം വാങ്ങി വരുന്ന വഴിക്കാണ് സംഭവം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...