തിരുവനന്തപുരം:  വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തിൽ കുമാർ (47) ആണ് മരിച്ചത്. രാവിലെ 6.30 മണിയോടെ കടലിൽ കുളിക്കാൻ ഇറങ്ങിയത് ആയിരുന്നു . കുളിക്കുന്നതിനിടയിൽ ഒരാളെ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈഫ് ഗാർഡുകൾ സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക് അടിയുകയായിരുന്നു. വർക്കല ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്


മലമുകളിൽ നിന്നും വടം ഉപയോഗിച്ച് ആണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്.  50 തിലധികം മീറ്റർ താഴ്ചയുണ്ട് ഇവിടെ. കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ 9 അംഗസംഘം വർക്കല എത്തുന്നത്.  Audtior ആയി ട്രിച്ചി യിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയാണ്. രാമമൃതം ആണ് ഭാര്യ.. രണ്ട് ആണ്മക്കൾ ആണ് ഇദ്ദേഹത്തിന്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.