തിരുവനന്തപുരം: വർക്കല നഗരസഭയിൽ സെക്രട്ടറിയേയും ചെയർമാനെയും ബിജെപി കൗൺസിലർമാർ തടഞ്ഞുവച്ചു. പോലീസ് എത്തിയാണ് തടഞ്ഞുവച്ച ചെയർമാനെ ഓഫീസ് മുറിയിൽ നിന്ന് പുറത്തെത്തിച്ചത്. സിപിഐ പ്രവർത്തകരായ യുവതികൾ പുത്തൻചന്തയിലെ കേരള ബാങ്കിൽ നിന്ന് 81 ലക്ഷം രൂപ വ്യാജ രേഖൾ ഉപയോഗിച്ച് തട്ടാൻ ശ്രമിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നഗരസഭയിലെ സിഡിഎസ് ചെയർപേഴ്സണിന്‍റെ വ്യാജ ഒപ്പും സീലും ലെറ്റർ പാഡും ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. ചെയർപേഴ്സനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ബിജെപി കൗൺസിലർമാർ രംഗത്തെത്തിയത്. സംഭവത്തിൽ സിപിഐ-സിപിഎം ഉന്നത നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു.  

Read Also: Kotak Mahindra Bank FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്


പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ചെർപേഴ്സണിനെയും സെക്രട്ടിറിയേയും ബിജെപി കൗൺസിലർമാർ ഉപരോധിച്ചത്. ചെയർപേഴ്സനെ നഗരസഭയിൽ നിന്ന് മാറ്റണമെന്നും ചെയർപേഴ്സനെതിരെ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഉപരോധത്തിനിടെ സിപിഎമ്മിന്റെ മൂന്ന് കൗൺസിലർമാർ സെക്രട്ടറിയുടെ മുറിക്കുള്ളിലെത്തിയത് രംഗം വഷളാക്കി. പിന്നാലെ പോലീസ് സ്ഥലത്തെത്തി സംഘർഷ സാധ്യത ഇല്ലാതാക്കി. 


ഇതിനിടെ സെക്രട്ടറിയും ചെയർമാനെയും ഓഫീസിൽ നിന്ന്  പോലീസിന്റെ സഹായത്തോടെ പുറത്തെത്തിച്ചു. പുറത്തേക്ക് ഇറങ്ങിയ ചെയർമാന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. തുടർന്ന് പോലീസുമായി ഉണ്ടായ ഉന്തിലു തള്ളിലും രണ്ട് വനിതാ പോലീസുകാർക്ക് പരുക്കുപറ്റി. ഇവർ താലൂക്ക് ആശുപത്രി ചികിത്സ തേടി. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി കൗൺസിലർമാർ അറിയിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.