തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന്. അദ്ദേഹത്തിൻറെ മീശ എന്ന നോവലിനാണ് അവാർഡ്.  വയലാറിൻറെ പേരിലുള്ള അവാർഡ് കിട്ടിയതിൽ സന്തോഷമെന്ന് എസ് ഹരീഷ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

46-ാമത് അവാര്‍ഡാണ് ഇത്തവണ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അവാർഡ് ബെന്യാമിനായിരുന്നു.  വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. ‘ ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ ഏറെ വിവാദമുണ്ടാക്കിയ നോവൽ കൂടിയാണിത്. 


1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിൽ ജനിച്ച എസ് ഹരീഷിന് കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.രസവിദ്യയുടെ ചരിത്രം, ആദം, അന്ത്യ പ്രഭാഷണം,മീശ, അപ്പൻ എന്നിവ പ്രധാന കൃതികളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.