ന്യൂ ഡൽഹി : യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറുമാരുടെ നിയമന വിവാദത്തിൽ (University VC Appointment Controversy) സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan). താൻ സർക്കാരുമായി ഒരു ഏറ്റമുട്ടലിന് (Kerala Government vs Governor) ആഗ്രഹിക്കുന്നില്ലയെന്നും ഈ പ്രശ്നത്തിന് പരിഹാരത്തിനായി മുഖ്യമന്ത്രി ചാൻസലറാകാൻ ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോടായി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്നെ മുൻനിർത്തി രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ല. യൂണിവേഴ്സിറ്റികളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെലുകൾ ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമെ തീരുമാനം പുനഃപരിശോധിക്കു എന്ന് പറഞ്ഞ് ഗവർണർ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നു. 


ALSO READ : Governor | 'എനിക്ക് ചാന്‍സലര്‍ പദവി വേണ്ട'; സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി ഗവർണർ


സർക്കാരുമായി ഒരു ഏറ്റമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. അതുകൊണ്ട് സർക്കാരിന് ചാൻസിലർ സ്ഥാനം വേണ്ടെന്നുള്ള ഓർഡിനെസ് തയ്യറാക്കാം താൻ അതിൽ ഒപ്പിടാമെന്നും ഗവർണർ പറഞ്ഞു.  


കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ സർവകലശാലയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുത്തിയത്. ഇത്തരത്തിൽ രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയാറാണെന്നും ​ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. 


ALSO READ : Online Exam in University : യാതൊരു പഴുതുകളില്ലാത്ത ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം യൂണിവേഴ്സിറ്റികളിൽ ഒരുക്കണമെന്ന് ഗവര്‍ണര്‍


കണ്ണൂര്‍, കാലടി സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളെ തുടർന്നുണ്ടായ അതൃപ്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ കത്തിലൂടെ അറിയിച്ചത്. നാല് ദിവസം മുമ്പാണ് ഗവർണർ ആദ്യം എതിർപ്പ് അറിയിച്ച് കത്ത് നൽകിയത്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടി നൽകി. എന്നാൽ സർക്കാരിന്‍റെ അനുനയശ്രമമായിട്ടുള്ള ഈ മറുപടി തള്ളി രണ്ടാം കത്ത് ഗവർണർ ഡിസംബർ 10ന് നൽകിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക