തിരുവനന്തപുരം/കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കൊവിഡ്ക്കാലത്ത് നാടുനീളെ സമ്മേളനങ്ങൾ നടത്തുന്ന കോടിയേരി വിളിച്ചു പറയുന്നത് അബദ്ധമാണ്. മമ്മൂട്ടിക്ക് രോഗം വന്നത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ എന്നാണ് കോടിയേരി ചോദിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യഥാർത്ഥത്തിൽ സിപിഎമ്മുകാരാണ് മരണത്തിൻ്റെ വ്യാപാരികളെന്നും സതീശൻ കുറ്റപ്പെടുത്തി. നിയമം പാലിക്കാതെ തോന്ന്യാസം കാണിച്ച് സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ട് ജനങ്ങളോട് ജാഗ്രത കാണിക്കണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളതെന്നും സതീശൻ ചോദിച്ചു. സീ മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കി ജില്ലകളെ മൂന്നു കാറ്റഗറിയാക്കി തിരിച്ചത് കാസർഗോഡ്, തൃശ്ശൂർ ജില്ലാ സമ്മേളനങ്ങൾ നടത്താൻ വേണ്ടിയാണ്. ഇൻഡോർ പരിപാടികളിൽ 75 പേർക്ക് പങ്കെടുക്കാമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ, സിപിഎം സമ്മേളനം നടക്കുന്ന അടച്ചിട്ട ശീതികരിച്ച ഹാളുകളിൽ 250 മുതൽ 300 പേർ വരെയാണ് പങ്കെടുക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. നിയമം എല്ലാവർക്കും ബാധകമാണ്.- പ്രതിപക്ഷനേതാവ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.


കാസർകോട് ജില്ലാ സമ്മേളനം നടത്തുന്നതിനെ വിലക്കി ഹൈക്കോടതി വിധി വന്നിട്ടും ഇന്ന് തൃശ്ശൂരിൽ ജില്ലാസമ്മേളനം പുരോഗമിക്കുകയാണ്. 35-36 വരെയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള നാലാമത്തെ ജില്ലയാണ് തൃശൂർ. ഇത് സിപിഎമ്മും സർക്കാരും മറന്നു പോകുന്നതാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വ്യാഴാഴ്ച രാത്രി കളക്ടർ ഉത്തരവിറക്കിയെങ്കിലും സിപിഎമ്മിൻറെ സമ്മർദ്ദത്തെത്തുടർന്ന് അത് പിൻവലിപ്പിക്കുകയായിരുന്നു. ഇത് തോന്ന്യാസമാണ്. നാടിനെ മുഴുവൻ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും സതീശൻ വ്യക്തമാക്കി.


അഞ്ച് പേരെ പങ്കെടുപ്പിച്ച് യുഡിഎഫ് ഒരു സമരം നടത്തിയാൽ പൊലീസ് കേസെടുക്കും. എന്നാൽ, സിപിഎമ്മുകാർക്ക് കൊവിഡ് നിയന്ത്രണം ബാധകമല്ല. തോന്നിയതു പോലെ ചെയ്തിട്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാരും സർക്കാരും പറയുന്നതിൽ എന്തർത്ഥമാണുള്ളത്. സമരമുഖത്തായിരുന്നിട്ടും സർക്കാർ പ്രഖ്യാപിച്ച കൊവിഡ് പ്രോട്ടോക്കോളുമായി യുഡിഎഫും കോൺഗ്രസും സഹകരിച്ചു.


പ്രതിപക്ഷവും മറ്റു പാർട്ടിക്കാരും നിയമം അതേപടി അനുസരിച്ചിട്ടും ഭരണകക്ഷിക്ക് ധിക്കാരമാണ്. യഥാർത്ഥത്തിൽ സിപിഎമ്മുകാരാണ് മരണത്തിൻ്റെ വ്യാപാരികളെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.


പാലക്കാട് അതിർത്തിയിൽ നൂറുകണക്കിനാളുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിൽ കടക്കാനാകാത്ത സ്ഥിതിയിൽ ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ അനുബന്ധ സൗകര്യങ്ങൾ ഒന്നുമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ അവിടെയെത്തിയ മൂന്ന് എംപിമാരെയും രണ്ട് എംഎൽഎമാരെയും സർക്കാർ പരിഹസിക്കുകയാണുണ്ടായത്.അവരോട് ക്വാറൻ്റൈനിൽ പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, തിരുവനന്തപുരത്ത് പാർട്ടി സമ്മേളനം നടത്തി നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പടർന്ന് പിടിച്ചിട്ടും ആരും നിരീക്ഷണത്തിൽ പോയില്ല. പ്രമുഖ നേതാക്കൾ ഉൾപ്പെടെ മറ്റു ജില്ലകളിൽ പോയി രോഗവാഹകരാകുകയാണ് ചെയ്തത് - സതീശൻ പറഞ്ഞു.


ആരോഗ്യവകുപ്പിനെതിരെയും സതീശൻ വിമർശനങ്ങൾ ഉന്നയിച്ചു. ആരോഗ്യവകുപ്പിൻ്റെയും മന്ത്രിയുടെയും ചുമതലയും വേറെ ആളുകൾക്കാണ് നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറും, അഡീഷണൽ ഡയറക്ടറും ഡിഎംഒ മാരും നോക്കുകുത്തിയാണ്. മൂന്നാം തരംഗം ശക്തമായപ്പോൾ രോഗികൾ ഉൾപ്പെടെയുള്ളവരുടെ വീട്ടിലിരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഇതെന്ത് ശൈലിയാണ്, മനസ്സിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


കാരുണ്യ ബെനവലൻ്റ് കാസ്പ് അടക്കമുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ റദ്ദാക്കി. നാഴികക്ക് നാല്പത് വട്ടം ജാഗ്രത വേണമെന്ന പ്രസ്താവന മാത്രമാണ് സർക്കാരിനുള്ളത്. സർക്കാർ ആശുപത്രിയിൽ എന്ത് സൗകര്യങ്ങളാണ് കൊവിഡ് ബാധിതർക്കായി ഒരുക്കിയിട്ടുള്ളതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.