കാസർകോട്:  മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അവിടെ പോകുമോ എന്ന് വി.ഡി സതീശൻ. വിഷയം പൊലിപ്പിച്ച് കാണിക്കുന്നതാണ് ഇപ്പോഴത്തെ രീതി. സുധാകരനെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പാർട്ടിക്കുള്ളിൽ നിലവിൽ പ്രശ്നങ്ങളില്ല. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയില്ലെന്ന പരാതി പരിഹരിക്കും. ഉടനെ തന്നെ കെപിസിസി പുനസംഘടന പൂർത്തിയാക്കുമെന്നും സതീശൻ വ്യക്തമാക്കി. 


Also Read: Heavy Rain | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി


പാർട്ടിക്കൊരു ചട്ടക്കൂട്ടുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കേഡർ പാർട്ടിയായി മാറുക എന്നതല്ല കേവലം ആൾക്കൂട്ടമല്ലതായി മാറാനാണ് പുനസംഘടനയിലൂടെ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. 


ഡി.സി.സി പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ തുടങ്ങിയ കോൺഗ്രസ്സിലെ പുകച്ചിൽ ഇപ്പോഴും തുടരുകയാണ്. വി.എം സുധീരൻ കൂടി പാർട്ടിയുടെ പദവികൾ രാജിവെച്ചതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്. വിഷയത്തിൽ സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഒരു വശത്ത് നടക്കുന്നത്. ഇത് ഫം ചെയ്യുമെന്നാണ് വിലയിരുത്തൽ.


ALSO READ : WhatsApp Disappearing Photos : വാട്ട്സ്ആപ്പിൽ ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കുന്നതെങ്ങനെ?


അതേസമയം സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് സൂചന. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിക്കണെമെന്നാണ് ആവശ്യം. ഉമ്മൻ ചാണ്ടി മുതൽ ഇങ്ങോട്ട് നീളുന്ന നേതാക്കളിൽ പലർക്കും ഇതിൽ എതിർ അഭിപ്രായമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.