തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐഎൻടിയുസിയും തമ്മിലുള്ള പോര് മുറുകുന്നു. ഇടത് തൊഴിലാളി സംഘടനകളുമായി ചേർന്ന് ഐഎൻടിയുസി നടത്തിയ രാജ്യവ്യാപക പണമുടക്കിന് പിന്നാലെയാണ് വിഡി സതീശനും  ഐഎൻടിയുസിയും തമ്മിലിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. പണിമുടക്കിന്റെ പേരിൽ നടന്ന അക്രമ സംഭവങ്ങളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളിപ്പറഞ്ഞതോടെ ഐഎൻടിയുസി പ്രതിരോധത്തിലായിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് നടത്തി. വിഡി.സതീശനെതിരെ ചങ്ങനാശേരിയിൽ പരസ്യ പ്രതിഷേധവുമായി ഐൻടിയുസി പ്രവർത്തകർ രംഗത്ത് എത്തുന്നത് വരെ എത്തി കാര്യങ്ങൾ. ഐഎൻടിയുസി സംസ്ഥാന നേതാവ് പി.പി.തോമസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ കുത്തിത്തിരിപ്പ് സംഘമാണ് സമരത്തിന് പിന്നിലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിച്ചത്.


ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈനിൽ ചേർന്ന ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായുടെ യോഗത്തിൽ വിഡി സതീശനെതിരെ രൂക്ഷ വിമർശനമുയർന്നു. അനുനയ നീക്കത്തിനല്ല പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും തൊഴിലാളി സംഘടനയോടുള്ള നിലപാട് കോൺഗ്രസ് വ്യക്തമാണമെന്നും യോഗത്തിൽ  അഭിപ്രായമുയർന്നു. യോഗത്തിന് പിന്നാലെ സതീശനോടുളള പ്രതിഷേധം കത്തിലൂടെ  ഐഎൻടിയുസി കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.


പ്രതിപക്ഷ നേതാവിനെതിരെ ചങ്ങനാശേരിയിൽ  നടന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ നടപടിയിൽ ഐഎൻടിയുസിക്കുള്ളിലും പ്രതിഷേധം ശക്തമാവുകയാണ്. അധ്യക്ഷൻ സംഘടനക്കൊപ്പം നിലകൊണ്ടില്ലെന്ന വികാരമാണ് ഒരു വിഭാഗത്തിനുള്ളത്. എന്നാൽ പ്രകടനം നടത്തിയവർക്കെതിരെ നടപടി എടുക്കാതെ പ്രശ്നം പരിഹരിക്കാനാണ് ആർ ചന്ദ്രശേഖരന്റെ തീരുമാനം. ചങ്ങനാശേരിയിൽ നടന്നത് സ്വാഭാവിക പ്രതിഷേധമാണെന്ന വിശദീകരണമാകും നേതൃത്വം നൽകുക. അതേ സമയം പ്രതിഷേധക്കാർക്കെതിരായ നടപടി വൈകുന്നതിൽ പ്രതിപക്ഷ നേതാവ് കടുത്ത അതൃപ്തിയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.