തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന്റെ പേരിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് വി.ഡി സതീശൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

സഭ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ സർവീസ് സംഘടനയിൽ ഉൾപ്പെട്ടെ ആറോളം പേർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. 24 മണിക്കൂറിനകം മറുപടി നൽകണന്ന് ആവശ്യപെട്ട് നോട്ടീസ് നൽകുന്നത് ഏത് സർവീസ് ചട്ടപ്രകാരമാണ്? രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ എന്ന കാലം മാറുമെന്ന് ഓർക്കണം.


Also Read: Kerala rain alerts: ഇത്തവണ തുലാവർഷം കനക്കും; കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സി.പി.എം അനുകൂല സംഘടനയുടെ ആശീർവാദത്തോടെ ജി.എസ്.ടി ഇന്റലിജൻസിന്റെ മറവിൽ നടക്കുന്ന കൊള്ള കാണാതെയാണ് ഇത്തരം അപഹാസ്യമായ  അച്ചടക്ക നടപടികൾ. ധനമന്ത്രിയെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഭരണമാണ് ജി.എസ്.ടി വകുപ്പിൽ നടക്കുന്നത്.


പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സി.പി.എം സൈബർ ഗുണ്ടകളെ സംരക്ഷിക്കുന്നവരാണ് സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ളൊരു വാർത്ത പങ്കുവച്ചതിന്റെ പേരിൽ പ്രതിപക്ഷ സർവീസ് സംഘടന നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത്.


യാഥാർഥ്യ ബോധത്തോടെയുള്ള വർത്തകൾ ,വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജീവനക്കാർ ജാഗ്രതപുലർത്തണമെന്ന സന്ദേശം നൽകുകയും ചെയ്ത സർവീസ് സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്തത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ഭരണ നേതൃത്വം ഓർക്കണം. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഷറഫിനെതിരെയുള്ള സസ്‌പെൻഷൻ നടപടി അടിയന്തിരമായി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.