തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിക്കും എതിരെ ​ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് നിവിൻ പോളി. ആർഎസ്എസ് നേതാവിനെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചുവെന്നും ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നുമാണ് വിഡി സതീശന്റെ ആരോപണം. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആർഎസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഇലക്ഷന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം എവിടെ പോയി. കരുവന്നൂരിലെ അന്വേഷണം എന്തായി. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണെന്നും സതീശൻ പറഞ്ഞു.


ഹയാത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് നേതാവായിരുന്നു ഇടനിലക്കാരൻ. ഊരിപ്പിടിച്ച വാളിന് ഇടയിൽകൂടി നടന്ന മുഖ്യമന്ത്രി എന്തിന് കീഴുദ്യോ​ഗസ്ഥരെ ഭയക്കുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.


ALSO READ: പീഡനക്കാരെയും അഴിമതിക്കാരെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കെ.മുരളീധരൻ; മുകേഷിനെതിരെ രാപ്പകൽ സമരം


അതേസമയം, സംസ്ഥാനത്തെ പോലീസ് സേനയിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു. വിശ്വസിച്ച് ഏൽപ്പിച്ചവർ തന്നെ മുഖ്യമന്ത്രിയെ ചതിച്ചു. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണ് താൻ ഉന്നയിച്ച ആരോപണങ്ങൾ. പരാതികളിൽ അന്വേഷണത്തിൽ തനിക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു.


ആരോപണങ്ങളിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. എഡിജിപിയെ മാറ്റേണ്ടത് താനല്ല. അജിത് കുമാർ ചുമതലയിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്ന ചോദ്യം തന്നെയാണ് തനിക്കുള്ളതെന്നും അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെ നേരിൽ കണ്ട് പരാതി നൽകിയ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 


നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കുറ്റാരോപിതരെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വിശ്വസിച്ച് ഏൽപ്പിച്ച വ്യക്തികൾ മുഖ്യമന്ത്രിയെ ചതിച്ചെങ്കിൽ ചതിക്കുന്നവർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും അൻവർ പറ‍ഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് താൻ കാര്യങ്ങൾ പറഞ്ഞതെന്നും അൻവർ വ്യക്തമാക്കി.


ALSO READ: പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദ്ദേശം


അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് പിവി അൻവർ എംഎൽഎ നൽകിയ പരാതി പാർട്ടി തലത്തിൽ അന്വേഷിക്കാൻ തീരുമാനമായി. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ​ഗൗരവമുള്ളതാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.