VD Satheeshan: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല; സുധാകരനെ പിന്തുണച്ച് വിഡി സതീശൻ
സുധാകരൻ കെ പി സി സി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നും വിഡി സതീശൻ.
കൊച്ചി: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ താൻ മത്സരിക്കുമെന്ന കെപിസിസി (KPCC) പ്രസിഡന്‍റ് കെ സുധാകരന്റെ (K Sudhakaran) പ്രഖ്യാപനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheeshan). കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരൻ ഏറ്റെടുത്തിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളെന്നും അതുകൊണ്ടുതന്നെ സംഘടന തെരഞ്ഞെടുപ്പിൽ (Election) മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നും സതീശൻ പറഞ്ഞു.
പറയാനുള്ള കാര്യങ്ങൾ സത്യസന്ധമായി പറയുന്നതാണ് സുധാകരന്റെ രീതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് വിമർശിച്ച സതീശൻ ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്നും പറഞ്ഞു. കെപിസിസി പുനസംഘടനയിൽ ആരും പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ കാര്യസമിതി എടുത്ത തീരുമാനം ശരിയായി നടക്കുന്നു. എന്ത് പ്രശ്നം വന്നാലും തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Vd Satheesan| യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം: സി.ഐക്കെതിരെ നടപടി വേണം
ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുധാകരൻ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. 1992ൽ സംഘടന തെരഞ്ഞെടുപ്പ് നടന്നില്ലായിരുന്നെങ്കിൽ സുധാകരൻ എന്ന നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡിസിസി പ്രസിഡന്‍റായതാണ് തന്‍റെ രാഷ്ട്രീയ വളർച്ചയിലെ ആദ്യ കാൽവയ്പ്പെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്കകത്തു പുതിയ ഉണർവുണ്ടാക്കാൻ സംഘടനാ തെരഞ്ഞെടുപ്പിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: PV Anwar : പ്രതിപക്ഷ നേതാവിനെതിരായ പി.വി അന്‍വറിന്റെ ആരോപണം നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു
അതേ സമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ സുധാകരന്റെ (K Sudhakaran) പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തലയടക്കം (Ramesh Chennithala) രംഗത്തെത്തി. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്നാണ് ചെന്നിത്തലയുടെ വിമർശനം. കെപിസിസി പുനഃസംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതായിരുന്നു സുധാകരന്റെ (Sudhakaran) മത്സരപ്രഖ്യാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...