തിരുവനന്തപുരം: ബംഗളുരൂ ആര്‍ഒസി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്. രണ്ട് കമ്പനികൾ തമ്മില്‍ നടന്ന നിയമപരമായ ഇടപാട് എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സഭയെ തെറ്റിധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ എന്നും വി. മുരളീധരൻ ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായി വിജയൻ  കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്രമോദി എന്ന് വി.ഡി.സതീശൻ കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും. ധാരണ കോൺഗ്രസും സിപിഎമ്മും തമ്മിലാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. വീണ വിജയൻ്റെ കമ്പനി പ്രവർത്തിക്കുന്നത് കർണാടകയിൽ ആണെന്നിരിക്കെ, കോൺഗ്രസ് സർക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്യുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. മാസപ്പടിയിൽ കോണ്‍ഗ്രസ് നേതാക്കളുടെ പേരുള്ളതിനാലാണോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് മുന്‍കയ്യെടുക്കാത്തതെന്ന് മുരളീധരന്‍ ചോദിച്ചു.


ALSO READ: അയോധ്യ പ്രാണപ്രതിഷ്ഠ; സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രൻ


കെഎസ്ഐഡിസിക്ക് മുഖ്യഓഹരി പങ്കാളിത്തമുള്ള സിഎംആര്‍എല്‍ നടത്തിയ ഇടപാടിന്‍റെ ഉത്തരവാദിത്തതില്‍ നിന്ന്  ഒഴിഞ്ഞ് മാറാൻ വ്യവസായ വകുപ്പിന്  സാധിക്കില്ലന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. KSIDC എന്ത് നിലപാട് എടുക്കും എന്ന് പി. രാജീവ് വിശദീകരിക്കണം. ഡിവൈഎഫ്ഐകാർക്ക് വേറെ  പണിയില്ലാത്തതു കൊണ്ടാണ് ഇപ്പോൾ മനുഷ്യ ചങ്ങലയുമായി ഇറങ്ങിയിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.