തിരുവനന്തപുരം : പച്ചക്കറിവില സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയരുന്നു. പച്ചക്കറിക്ക് പുറമെ പലവ്യഞ്‌ജന വിലയും വർധിച്ചു. ഇന്ധനവില കൂടിയതും  കടത്തുകൂലി കൂടിയതും കൂടാതെ സംസ്ഥാനത്ത് തുടർച്ചയായി പെയ്ത കനത്ത മഴയിൽ അയൽ സംസ്ഥാനങ്ങളിൽ കൃഷി നശിച്ചതുമാണ്‌ കാരണം. തക്കാളി വില 100 രൂപ കടന്നു. ബീൻസ്‌, പാവയ്‌ക്ക, കാരറ്റ്‌, പയർ, വെള്ളരി എന്നിവയ്‌ക്കും വില വർധനയുണ്ട്‌. തക്കാളിക്ക്‌ 70 രൂപ മുതൽ 110 രൂപ വരെയാണ്‌ വില കൂടിയത്. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 ആകുകയും 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി വില കൂടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

38 രൂപ വരെയായിരുന്ന മട്ട അരിക്ക്‌ 48 ആയി. വിവിധ അരി ഇനങ്ങൾക്ക്‌ അഞ്ച്‌ രൂപ മുതൽ 10വരെ വർധനവുണ്ടായിട്ടുണ്ട്. ആന്ധ്രയിൽ കൃഷി നശിച്ചതും അരി വരവ്‌ കുറഞ്ഞതും കടത്തുകൂലിലെ വർധനയുമാണ്‌ അരിവില കൂടിയതിന്‌ പിന്നിലെന്ന്‌ വ്യാപാരികൾ പറയുന്നു. പയർ വർഗങ്ങൾക്കും വില വർധനയുണ്ട്‌.


കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ധനവും പച്ചക്കറി വില വര്‍ധിക്കുന്നതിന് കാരണമായി. പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്.


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.