തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതി വർധനവിനെ തുടർന്ന് വാഹനങ്ങൾക്ക് വില വർധിക്കും. വാഹന നികുതി വർധിപ്പിച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ രണ്ട് ശതമാനം വർധനവ് വരുത്തിയിട്ടുണ്ട്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈക്കിന് 100 രൂപ, കാറിന് 100 മുതൽ 200 രൂപ, മീഡിയം മോട്ടോർ വാഹനങ്ങള്‍ക്ക് 150 മുതൽ 200 വരെ എന്നിങ്ങനെയാണ് വാഹന നികുതി വർധിപ്പിച്ചിരിക്കുന്നത്.  ഹെവി മോട്ടോർ വാഹനങ്ങൾക്ക് 250മുതൽ 300 രൂപവരെയും വർധിപ്പിച്ചു. പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങളുടെയും നിരക്കിലും വർധനവ് വരുത്തിയിട്ടുണ്ട്. 


ALSO READ: Petrol Diesel price hike: പെട്രോളിനും ഡീസലിനും വില കൂടും; ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തി


അഞ്ച് ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ളവയ്ക്ക് രണ്ട് ശതമാനം 15 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനം 20 മുതൽ 30 ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനം 30 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് വർധനവ്. ഇതുവഴി 340 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.