Vehicle Tax 2021: വാഹനനികുതി ആഗസ്റ്റ് 31 വരെ സമയം നീട്ടി
വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത വാഹന നികുതി ആഗസ്റ്റ് 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് സർക്കാരിൻറെ നടപടി.
ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ഉള്‍പ്പെടെ ഇത് ബാധകമാണ്. സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്കും ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ ആയിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ALSO READ : Muttil Tree Felling Case: ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ മാറ്റം, ഉത്തരവ് സർക്കാർ പുതുക്കി
വാര്‍ഷിക/ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് മൂലമുള്ള ലോക്ഡൗണി-നെത്തുടര്‍ന്ന് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ആഗസ്റ്റ് 31 വരെ നീട്ടിയതെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇന്ധന വില വർധന കൂടി ആയതോടെ ടാക്സികളും,ഗുഡ്സ് വാഹനങ്ങളും അടക്കം വലിയ പ്രതിസന്ധിയിലാണ്. ബാങ്ക് ലോണുകൾ വരെ അടക്കാൻ പാട് പെടുന്നതാണ് അവസ്ഥ. പല വാഹനങ്ങളും ജി ഫോം വാങ്ങി ഒാട്ടം നിർത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...