ടോൾ പ്ലാസയിലെ ഏതെങ്കിലും ലെയിനിൽ ക്യൂ 100 മീറ്ററിലേറെ നീണ്ടാൽ ടോൾ ഇല്ലാതെ ആ ലെയിനിലെ വാഹനങ്ങൾ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയത്തുണ്ടാകുന്ന ഗതാഗത തടസവും വാഹനങ്ങൾ നീങ്ങാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടി സമർപ്പിച്ച അപ്പീലിലാണ് കോടതി നിർദ്ദേശം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് 2021 മെയ് 24ന് ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സർക്കുലറിലെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശിയായ നിതിൻ രാമകൃഷ്ണനാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. തടസമില്ലാതെയും താമസമില്ലാതെയും ടോൾ പ്ലാസയിലൂടെ എങ്ങനെ വാഹനങ്ങൾ കടത്തിവിടണം എന്നതിനെ സംബന്ധിച്ച് കേന്ദ്രസർക്കാരിൻ്റെ വിശദീകരണം അറിയിക്കുമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചു. 


ALSO READ: ബ്രഹ്മപുരത്ത് അട്ടിമറി? ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്


ടോൾ പ്ലാസയിലെ ക്യൂ 100  മീറ്ററിൽ കൂടുതലായാൽ ടോൾ ഇല്ലാതെ വാഹനങ്ങൾ കടത്തിവിടണമെന്നാണ് വ്യവസ്ഥ. വാഹനങ്ങൾ 100 മീറ്ററിനുള്ളിൽ എത്തുന്നത് വരെ ഇത് തുടരണം. ഇതിന് വേണ്ടി എല്ലാ ടോൾ ലെയിനിലും ടോൾ ബൂത്തിൽ നിന്ന് 100 മീറ്റർ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. വ്യവസ്ഥകൾ നന്നായി കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം. ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും ടോൾ പ്ലാസകളിലെ സർവീസ് സമയം 10 സെക്കൻഡിൽ കൂടുതൽ എടുക്കാതിരിക്കാൻ ടോൾ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പുവരുത്തണമെന്നും ദേശീയപാത അതോറിറ്റിയുടെ സർക്കുലറിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.