തിരുവനന്തപുരം:  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി സൂചന.  കേസിലെ പ്രതിയായ സജീവിനേയും സനലിനേയും രക്ഷപ്പെടുത്താൻ ശ്രമിച്ച സ്ത്രീയെയാണ് വെള്ളറടയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ കേസിൽ ഒളിവിലായിരുന്ന അൻസർ, ഉണ്ണി എന്നീ 2 പ്രതികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.  ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായിട്ടുണ്ട്.  ഇതുവരെ 8 പ്രതികൾ പിടിയിലാണ്.  നാലുപേരുടെ അറസ്റ്റ് നേരത്തെതന്നെ രേഖപ്പെടുത്തിയിരുന്നു.  


Also read: Gold smuggling case: എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ; പരിശോധന തുടരുന്നു


പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റേയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തണെന്ന് പുറത്തുവന്നു.  ഇവരുടെ കൊലയ്ക്ക് പിന്നിൽ കോൺഗ്രസ്കാർ ആണെന്ന് മിഥിലാജിന്റെ കുടുംബം ആരോപിച്ചു.  കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ മിഥിലാജിനേയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരൻ നിസാം പറഞ്ഞു. ഇതിനിടയിൽ DYFI പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.