കൊച്ചി:  പന്തീരാങ്കാവ് UAPA കേസില്‍ പ്രതികളായ അലന്‍ ശുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്.  എൻഐഎ കോടതിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്ന് എന്‍ഐഎ ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്.  എന്നാല്‍ കേസില്‍ യുഎപിഎ നിലനിര്‍ത്താനാവശ്യമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല എന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. 


Also Read: മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല... കര്‍ശന ഉപാധികളോടെ അലനും താഹയ്ക്കും ജാമ്യം


കൂടാതെ ഇവർ രണ്ടാളും ജാമ്യത്തിനിറങ്ങിയശേഷം ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലയെന്നും ആരേയും സ്വാധീനിക്കാൻ പോയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജാമ്യം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും ഇരുവരുടെയും ഭാഗത്തുനിന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.  


അലന്‍ ശുഹൈബിനേയും താഹാ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനായിരുന്നു പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം സെപ്റ്റബര്‍ 9നാണ് കര്‍ശന ഉപാധികളോടെ കോടതി ഇരുവര്‍ക്കും ജാമ്യം നൽകിയത്.