വെജിറ്റിള്‍ ആന്‍റ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലില്‍ (വിഎഫ്‌പിസികെ) വൻ അഴിമതി. കർഷകർ അറിയാതെ അവരുടെ പേരിൽ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ തയ്യാറാക്കിയാണ് ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തത്. ഇരിങ്ങാലക്കുടയിലെ തൊട്ടിപ്പാളില്‍ മാത്രം കർഷകൻ അറിയാതെ രണ്ടര ലക്ഷം രൂപയാണ് തട്ടിയെടുത്തത്‌. സംഭവത്തിൽ കർഷകന്റെ പരാതിയിൽ ദ്രുതപരിശോധന നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 17 ന് മുൻപ് റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് വിജിലന്‍സ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്‍റ് ദാസൻ നൽകിയ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കൃഷി ഭവന്‍ വഴി വിത്തു വിതരണം നടത്താൻ ആരംഭിച്ച പദ്ധതിയിലാണ് അഴിമതി നടത്തിയിരിക്കുന്നത്. വിത്ത് വിതരണത്തിന് കൃഷി വകുപ്പ് വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. മെച്ചപ്പെട്ട വില ലഭിക്കാൻ വിത്തുകൾ കർഷകരിൽ നിന്ന് തന്നെ സമാഹരിച്ച് സര്‍ക്കാര്‍ ഏജന്‍സി വഴി കാര്ഷികരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കമ്മീഷനോട് കൂടി വിത്ത് എത്തിക്കുന്നത് തടയുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.


ALSO READ: മേയർ ആര്യാ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിനും പരാതി നൽകി യൂത്ത് കോൺഗ്രസ് 


വെജിറ്റിള്‍ ആന്‍റ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിന് 1.3 ലക്ഷം രജിസ്റ്റേർഡ് കര്‍ഷകരുള്ളതിനാലാണ് ഈ പദ്ധതി കൗൺസിലിനെ ഏൽപ്പിച്ചത്. എന്നാൽ മറ്റ് സംസ്ഥാങ്ങളിൽ നിന്ന് വിത്തെത്തിച്ച് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുകയായിരുന്നു.  ഇരിങ്ങാലക്കുടയിലെ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്‍റ് ദാസന്റെ പേരിൽ രണ്ടര ലക്ഷമ രൂപയുടെ വിത്ത് എത്തിച്ചു. ഇതറിഞ്ഞ ദാസൻ വിജിലൻസിൽ പരാതി നല്കുകയായിരുന്നു. തുടർന്നാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് കർഷകരുടെ ആരോപണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.