തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയിലൂടെ   ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. ഒരു മാസത്തിനുള്ളിലാണ് ഇത്രയും ഉപകരണങ്ങൾ ലഭ്യമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കേരളത്തിലെ സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു. 


ALSO READ: Vidyakiranam Project : കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം,വിദ്യാകിരണം പദ്ധതിക്ക് മാറ്റങ്ങൾ


സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസം കണക്കിലെടുത്ത് വിദ്യാകിരണം ആരംഭിക്കുന്നതിനുമുമ്പ്  4,72,445 കുട്ടികള്‍ക്കായിരുന്നു ഉപകരണങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. എന്നാൽ ആഗസ്റ്റ് 4-ന് വിദ്യാകിരണം പദ്ധതിയുടെ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിനുശേഷം 1,02,029 കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒന്നരമാസത്തിനകം  ലഭ്യമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


വിദ്യാകിരണം പോര്‍ട്ടല്‍ വഴി ഉപകരണങ്ങളുടെ വാങ്ങൽ നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് 21.5% കുട്ടികള്‍ക്കും സാമൂഹ്യപങ്കാളിത്തത്തോടെയാണ് ഉപകരണങ്ങള്‍ ലഭിച്ചത്. ഇത്  പദ്ധതിയെ പൊതുസമൂഹം നെഞ്ചേറ്റി എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.


ALSO READ: Covid-19: ക്വാറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴ് ദിവസമാക്കി ഉത്തരവിറക്കി


വിദ്യാകിരണം പദ്ധതിയെക്കുറിച്ച്


പദ്ധതിയുടെ ഭാഗമായി വിദ്യാകിരണം പോര്‍ട്ടല്‍ (vidyakiranam.kerala.gov.in) വഴി പൊതുജനങ്ങള്‍, കമ്പനികള്‍ എന്നിവർക്ക് സ്കൂളുകള്‍ തിരിച്ചും അല്ലാതെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനാകും. സംഭാവനയായി ഇഷ്ടമുള്ള തുക പോർട്ടൽ വഴി നൽകാം. പണം നല്‍കുന്നവർക്ക് ഇൻകം ടാക്സ് ഇളവുണ്ടായിരിക്കും. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും എത്രയും പെട്ടെന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.